ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ സഹായം തേടുന്നു

കോന്നി ∙ ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ സഹായം തേടുന്നു. ചെങ്ങറ കളീയ്ക്കൽ വീട്ടിൽ വിജയ രാമചന്ദ്രനാണ് (54) സുമനസുകളുടെ സഹായം തേടുന്നത്. മൂന്ന് വർഷം മുൻപാണ് വിജയയ്ക്ക് അസുഖം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഡയാലിസിസും ചെയ്യുന്നുണ്ട്. ആഴ്ചയിൽ മൂന്നു വീതമാണ് ഇപ്പോൾ ഡയാലിസിസ്. കോഴഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ.

ഡൽഹിയിലെ സ്വകര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വിജയ വിവാഹത്തോടെ ജോലി ഉപേക്ഷിച്ചു. ഗൾഫിൽ ജോലി ചെയ്തിരുന്ന ഭർത്താവും ഇപ്പോൾ ജോലി നഷ്ടപ്പെട്ട നിലയിലാണ്. ഏക മകൾ ഡൽഹിയിലെ നഴ്സിങ് വിദ്യാർഥിനിയാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന ഇൗ കുടുംബം കോന്നിയിലെ വാടകവീട്ടിലാണ് താമസം.

വൃക്കകൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ അടിയന്തരമായി നടത്തണം എന്നാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ സാമ്പത്തിക സ്ഥിതി ഇതിന് ഇവരെ അനുവദിക്കുന്നില്ല.വിജയ രാമചന്ദ്രന്റെ പേരിൽ കോന്നി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10650100290535. ഐഎഫ്എസ്‌സി കോഡ്: എഫ്ഡിആർഎൽ 0001065. ഫോൺ: 9645653135.