Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചികിൽസ ഏറ്റെടുക്കണം എച്ച്ഐവി ബാധിച്ച കുട്ടിയുടെ പിതാവ് ഹൈക്കോടതിയിൽ

AIDS

ആർസിസിയിൽ ചികിൽസയിലിരിക്കെ രക്തം സ്വീകരിച്ചതിനെ തുടർന്ന് എച്ച്ഐവി ബാധിച്ച ഒൻപതുവയസ്സുകാരിയുടെ ചികിൽസ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു പിതാവ് ഹൈക്കോടതിയിലെത്തി. അധികൃതരുടെ നിരുത്തരവാദ സമീപനം മൂലം മകളുടെ ജീവൻ അപകടത്തിലാണെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഹർജിയിൽ പറയുന്നു.

പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും അടിയന്തര നടപടിക്കു നിർദേശിച്ചെങ്കിലും സർക്കാർ ചില അന്വേഷണ സമിതികൾക്കു രൂപം നൽകിയതല്ലാതെ ഫലപ്രദ നടപടിയെടുത്തില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷിക്കണം. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ സംസ്ഥാന ഡിജിപിക്കു നിർദേശം നൽകണം. ചികിൽസയ്ക്കു സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് ഇടക്കാല ആവശ്യം.