Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നികുതി അടച്ചില്ലെങ്കിൽ താര വാഹനങ്ങൾ ഉൾപ്പെടെ കണ്ടുകെട്ടും

car-tax-fraud

കേരളത്തിനു പുറത്ത് വാഹനനികുതിയടച്ച് കേരളത്തിൽ ഓടുന്ന വാഹനങ്ങൾക്കെതിരെയുള്ള നടപടി ശക്തമാക്കുമെന്നു ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ നികുതിയടച്ചു നടപടികളിൽനിന്ന് ഒഴിവാകാൻ ഏപ്രിൽ 30 വരെ അവസരം നൽകും. ഇതിനകം കേരളത്തില്‍ വാഹനം റജിസ്റ്റർ ചെയ്തിരുന്നെങ്കിൽ അടയ്ക്കേണ്ട തുക അടച്ചാൽ അവരുടെ മേലുള്ള നിയമനടപടികൾ സർക്കാർ പുനഃപരിശോധിക്കുമെന്നും അല്ലാത്ത പക്ഷം അവരുടെ വാഹനങ്ങൾ കണ്ടുകെട്ടുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.

സംസ്ഥാന ബജറ്റ്: സമ്പൂർണ കവറേജ്

Read In English

പുതുച്ചേരി റജിസ്ട്രേഷനുള്ള 2,357 വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണു ഗതാഗതവകുപ്പിന്റെ കണ്ടെത്തല്‍. സൗത്ത് സോണില്‍ 180, സെന്‍ട്രല്‍ സോണില്‍ 948, തൃശൂര്‍ സോണില്‍ 267, കോഴിക്കോട് സോണില്‍ 962 ഉം വാഹനങ്ങളുണ്ടെന്നു ഗതാഗത വകുപ്പ് പറയുന്നു. നിലവിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടിവരും എന്ന ഭയത്താലാണ് പലരും കേരളത്തിലേക്കു റജിസ്ട്രേഷൻ മാറ്റാതിരിക്കുന്നതെന്നും അവർക്കായാണ് ആംനസ്റ്റി സ്കീം ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറയുന്നു. ഇതുവഴി 100 കോടി രൂപയുടെ അധിക വരുമാനമാണു സർക്കാർ പ്രതീക്ഷിക്കുന്നത്.

വിശദമായ വായനയ്ക്ക്

related stories