Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘രാഷ്ട്രനാഥ്’ കോവിന്ദ്

Ram Nath Kovind

ന്യൂഡൽഹി ∙ റാം നാഥ് കോവിന്ദ് ഇനി അഞ്ചുവർഷം ഇന്ത്യയുടെ പ്രഥമപൗരൻ. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 65.65% വോട്ട് നേടി വിജയിച്ച കോവിന്ദ് അടുത്ത ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേൽക്കും.

∙ ഭരണപക്ഷ സ്ഥാനാർഥിയായ കോവിന്ദിന് എതിർ ചേരിയിൽനിന്നും വോട്ട് ലഭിച്ചു. മുന്നണിക്കണക്കിൽ 62.1% വോട്ട് ഉറപ്പുണ്ടായിരുന്നിടത്ത്് ലഭിച്ചത് 65.65%. 

∙ പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാറിനു ലഭിച്ചത് 34.65% വോട്ട്. പ്രതിപക്ഷ അംഗബലമനുസരിച്ചു ലഭിക്കേണ്ടിയിരുന്നത് 37.9%. 

∙ ഗുജറാത്ത്, അസം, ഗോവ, മഹാരാഷ്ട്ര, യുപി, ഡൽഹി സംസ്ഥാനങ്ങളിൽ എതിർ ചേരിയിലെ വോട്ടും കോവിന്ദിനു ലഭിച്ചു. 

∙ ആന്ധ്ര നിയമസഭയിൽനിന്നു മീരാ കുമാറിന് ഒരു വോട്ട് പോലുമില്ല; കേരളത്തിൽനിന്നു കോവിന്ദിന് ഒരു വോട്ട് മാത്രം. 

∙ നാഗാലാൻഡ്, സിക്കിം സംസ്ഥാനങ്ങളിൽ നിന്നു മീരാകുമാറിന് ഒരു വോട്ട് വീതം മാത്രം. 

∙ 21 സംസ്ഥാനങ്ങളിൽ കോവിന്ദിനു ഭൂരിപക്ഷം. 

∙ മീരാ കുമാർ മുന്നിലെത്തിയതു കേരളം, കർണാടക, ഡൽഹി, പഞ്ചാബ്, ത്രിപുര, ബംഗാൾ, പുതുച്ചേരി, മേഘാലയ, മിസോറം, ഹിമാചൽ എന്നിവിടങ്ങളിൽ. 

∙ എംപിമാരിൽ 522 പേർ റാം നാഥ് കോവിന്ദിനും 225 പേർ മീരാ കുമാറിനും വോട്ടു ചെയ്തു. 

∙ 2408 എംഎൽഎമാരുടെ വോട്ട് കോവിന്ദിന്; മീരാകുമാറിനൊപ്പം 1619 എംഎൽഎമാർ. 

∙ 21 എംപിമാരുടെയും 56 എംഎൽഎമാരുടെയും വോട്ടുകൾ അസാധുവായി. 

∙ റാം നാഥ് കോവിന്ദിന് ആകെ ലഭിച്ചത് 2930 വോട്ട് (മൂല്യം 7,02,044); മീരാകുമാറിന് 1844 വോട്ട് (മൂല്യം 3,67,314). 

∙ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് അഞ്ചിന്. ഭരണപക്ഷ സ്ഥാനാർഥി എം.വെങ്കയ്യ നായിഡുവിനു വ്യക്തമായ മുൻതൂക്കം; ഗോപാൽകൃഷ്ണ ഗാന്ധി പ്രതിപക്ഷ സ്ഥാനാർഥി.

related stories