പട്ടേൽ സമുദായ പാർട്ടിയുമായി ചിരാഗ്

അഹമ്മദാബാദ് ∙ പട്ടേൽ രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ പാർട്ടിയുണ്ടാക്കില്ലെന്ന നിലപാട് സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ ആവർത്തിക്കുമ്പോൾത്തന്നെ ഗുജറാത്തിൽ പട്ടേൽ സമുദായക്കാരുടെ താൽപ്പര്യം സംരക്ഷിക്കാൻ പുതിയ രാഷ്ട്രീയ പാർട്ടി ഒരുങ്ങുന്നു.

ബിജെപിയുടെ കൈയിലെ പാവയെന്നു വിലയിരുത്തി പട്ടേൽ സംവരണ പ്രക്ഷോഭ സമിതിയിൽ നിന്നു നേരത്തേ ഹാർദിക് പട്ടേൽ പുറത്താക്കിയ ചിരാഗ് പട്ടേലാണു പുതിയ പാർട്ടിയുണ്ടാക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുവാദം കിട്ടിയാലുടൻ പാർട്ടിയുടെ പേരു പ്രഖ്യാപിക്കുമെന്നും ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തുമെന്നും ചിരാഗ് വ്യക്തമാക്കി.