Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് ക്ലാർക്ക് പരീക്ഷയില്‍ ചോദ്യം: ആരാണു ഹാർദിക് പട്ടേലിന് വെള്ളം കൊടുത്തത്?

Hardik Patel ഹാർദിക് പട്ടേൽ

അഹമ്മദാബാദ് ∙ഗാന്ധിനഗർ നഗരസഭയിലെ ക്ലാർക്ക് ഒഴിവുകളിലേക്കു നടന്ന മൽസര പരീക്ഷയിലെ ചോദ്യങ്ങളിൽ പട്ടേൽ സംവരണസമര നേതാവ് ഹാർദിക് പട്ടേലും. പട്ടേൽ സമുദായത്തിനു ജോലിസംവരണം ആവശ്യപ്പെട്ടു ഹാർദിക് പട്ടേൽ (25) നടത്തിയ 19 ദിവസം നീണ്ട നിരാഹാരസമരം കഴിഞ്ഞ എട്ടിനാണ് അവസാനിച്ചത്.

എഴുത്തുപരീക്ഷയിലെ ചോദ്യമിതായിരുന്നു: ഹാർദിക് പട്ടേലിന്റെ നിരാഹാരം അവസാനിപ്പിക്കാൻ വെള്ളം നൽകിയ രാഷ്ട്രീയനേതാവ് ആര്? നാലു പേരുകളും നൽകിയിരുന്നു: ശരദ് യാദവ്, ശത്രുഘ്നൻ സിൻഹ, ലാലുപ്രസാദ്, വിജയ് രൂപാണി. ശരിയായ ഉത്തരം: ശരദ് യാദവ്. ചോദ്യക്കടലാസിൽ ഹാർദിക് പട്ടേൽ കടന്നുകൂടിയതെങ്ങനെ എന്നറിയില്ലെന്നു മേയർ പ്രവീൺഭായി പട്ടേൽ പറഞ്ഞു. പുറമേനിന്നുള്ള ഏജൻസിയാണു ചോദ്യക്കടലാസ് തയാറാക്കിയതെന്നും മേയർ വ്യക്തമാക്കി.