ആദ്യ ബംഗാളി കർദിനാൾ കൊൽക്കത്തയിൽ

കൊൽക്കത്ത ∙ബംഗാളിയായ ആദ്യ കർദിനാളും ബംഗ്ളദേശിലെ ആദ്യത്തെ കർദിനാളുമായ പാട്രിക് ഡി റൊസാരിയോ സന്ദർശനത്തിന് ഇവിടെയെത്തി. കഴിഞ്ഞ മാസമാണു മാർപാപ്പ അദ്ദേഹത്തെ കർദിനാളായി ഉയർത്തിയത്. ഇന്ത്യയിലെയും ബംഗ്ളദേശിലെയും വിശ്വാസികൾക്കും ബംഗാളി ജനതയ്ക്കും കർദിനാൾ ആശംസ നേർന്നു.

ബന്ദേൽ പള്ളിയിൽ എട്ടു വൈദികർക്കൊപ്പം കർദിനാൾ കുർബാന അർപ്പിച്ചു. ഇരു രാജ്യങ്ങളിലായി കഴിയുന്ന ഡി റൊസാരിയോയുടെ നാൽപതോളം ബന്ധുക്കളും സലേഷ്യൻ, ജസ്വിറ്റ് വൈദികരും അദ്ദേഹത്തിന്റെ പര്യടന സംഘത്തിലുണ്ട്.