പഞ്ചാബ് മുൻ കൺവീനർ എഎപി വിട്ടു

ന്യൂഡൽഹി∙ ആംആദ്മി പാർട്ടി പഞ്ചാബ് കൺവീനറായി ഭഗവന്ത് മന്നിനെ നിയോഗിച്ചതിൽ പ്രതിഷേധിച്ചു മുൻ കൺവീനർ ഗുർപ്രീത് സിങ് ഗുഗ്ഗി പാർട്ടിയിൽ നിന്നു രാജിവച്ചു.

മന്നിനെ വിമർശിച്ച മുതിർന്ന നേതാവ് ഉപ്കാർ സിങ് സന്ധുവിനെ എഎപി പുറത്താക്കുകയും ചെയ്തു. തത്വങ്ങളിൽ നിന്നു പാർട്ടി വ്യതിചലിച്ചെന്നു ഗുഗ്ഗി ആരോപിച്ചു.