എംജിആർ ജന്മശതാബ്ദി: മോദിയെ പങ്കെടുപ്പിച്ച് ബലം കാട്ടാൻ അണ്ണാ ഡിഎംകെ ഗ്രൂപ്പുകൾ

ചെന്നൈ ∙ പാർട്ടി സ്ഥാപകൻ എംജിആറിന്റെ ജന്മശതാബ്ദി ആഘോഷം അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങൾ തമ്മിൽ ബലപരീക്ഷണത്തിനു വേദിയാകുന്നു.

തങ്ങൾ നടത്തുന്ന പരിപാടിയിൽ പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ചു ശക്തി തെളിയിക്കാനാണ് ഇരുവിഭാഗങ്ങളുടെയും ശ്രമം. ഡിസംബറിൽ ചെന്നൈയിൽ നടക്കുന്ന ആഘോഷ സമാപനത്തിലേക്കു മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി മോദിയെ നേരിൽ കണ്ടു ക്ഷണിച്ചു.

തൊട്ടുപിന്നാലെ, ഒക്ടോബറിൽ നടക്കുന്ന എംജിആർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കുമെന്നു പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നു മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം അവകാശപ്പെട്ടു.