Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻമതിലിന്റെ നാട്ടിൽ ദംഗലിന് ആയിരം കോടി; മോദിയെയും കടന്ന് ആമിർ

china-dangal

ബെയ്ജിങ്∙ ആയിരം കോടി രൂപ വാരി ആമിർ ചിത്രം ദംഗൽ ചൈനയിൽ ചരിത്രമെഴുതുന്നു. ആയിരം കോടി കടന്ന 32 പടങ്ങളേ ചൈനയുടെ സിനിമാചരിത്രത്തിൽ ഇതുവരെയുള്ളൂ. ആ ക്ലബ്ബിലെ 33–ാമത് അംഗമായാണു ദംഗലിന്റെ വൻ വിജയം.

മേയ് അഞ്ചിനു ചൈനയിൽ റിലീസായ ചിത്രം 9000 തിയറ്ററുകളിലാണ് ഓടുന്നത്. പുതിയ പൈററ്റ്സ് ഓഫ് ദ് കരീബിയൻ കഴിഞ്ഞ ദിവസം റിലീസായതോടെ ദംഗൽ രണ്ടാം സ്ഥാനത്തായെങ്കിലും ഇപ്പോഴും സൂപ്പർഹിറ്റ്. 

ദംഗലിന്റെ വിജയത്തോടെ നായകൻ ആമിർ ഖാനു ചൈനയിൽ റെക്കോ‍ർഡ് ആരാധകരായി. ചൈനീസ് സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന ഇന്ത്യക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഇതുവരെ. ആ നേട്ടം ഇപ്പോൾ ആമിറിനാണ് – ആറരലക്ഷം പേർ.