വാട്സാപ്പിലൂടെ ഗ്യാസ് ബുക്കിങ് വരുന്നു

ന്യൂഡൽഹി ∙ വാട്സാപ്പ് വഴി പാചകവാതക സിലണ്ടർ ബുക്ക് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയേക്കും. ആദ്യഘട്ടത്തിൽ യുപിയിലെ ചില ജില്ലകളിലാണ് ഇതു നടപ്പാക്കുക. വിജയകരമെന്നു കണ്ടെത്തിയാൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കും.

നിലവിൽ ടെലിഫോൺ, എസ്എംഎസ് വഴി സിലണ്ടർ ബുക്ക് ചെയ്യാനാകും. വാട്സാപ്പ് കൂടി ഉപയോഗിച്ച് ഇതു കൂടുതൽ ലളിതമാക്കുകയാണു ലക്ഷ്യം.