Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാചകവാതക സിലിണ്ടറിന് 6.52 രൂപ കുറഞ്ഞു; ജൂണിനുശേഷം കുറയുന്നത് ആദ്യം

LPG Cylinders

ന്യൂഡൽഹി∙ വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 6.52 രൂപ കുറച്ചു. വിലക്കുറവ് ഇന്ന് അർധരാത്രി മുതൽ നിലവിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) അറിയിച്ചു. 308.60 രൂപ ഉപഭോക്താവിനു സബ്സിഡിയായി ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.

പുതുക്കിയ നിരക്കുപ്രകാരം ഡൽഹിയിൽ 14 കിലോ സിലിണ്ടർ 500.90 രൂപയ്ക്കു ലഭിക്കും. നിലവിലെ വില 507.42 രൂപ. ജൂണിനു ശേഷം ആദ്യമായാണു പാചകവാതകത്തിനു വില കുറയുന്നത്. ഇക്കാലത്തിനിടെ 14.13 രൂപ കൂടി. ഈ മാസം മാത്രം സബ്സിഡിയുള്ള സിലിണ്ടറിനു കൂട്ടിയത് 2.94 രൂപ.

വാണിജ്യാവശ്യത്തിനുള്ള സബ്സിഡിരഹിത സിലിണ്ടറിന് 133 രൂപയുടെ കുറവുണ്ട്. ഡൽഹിയിൽ 14.2 കിലോയുടെ സിലിണ്ടറിന്റെ പുതുക്കിയ വില 809.50 രൂപ. നിലവിൽ 942.50 രൂപയാണ് ഈടാക്കിയിരുന്നത്.