മുസഫർനഗർ: ഇരയായ യുവതിയെ മാനഭംഗപ്പെടുത്തി

മുസഫർനഗർ (യുപി)∙ നാലുവർഷം മുൻപു മുസഫർനഗർ കലാപത്തിൽ വീടു നഷ്ടമായ മുപ്പതുകാരിയെ നാലംഗ സംഘം മാനഭംഗപ്പെടുത്തി. കഴിഞ്ഞ ദിവസമാണു സംഭവം. 2013ലെ കലാപത്തെത്തുടർന്നു വീടുപേക്ഷിച്ചു പലായനം ചെയ്യേണ്ടിവന്ന യുവതി ദയൂബന്ത് മേഖലയിലെ ഗ്രാമത്തിൽ അമ്മയ്ക്കൊപ്പമായിരുന്നു താമസം.

യുവതിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ നാലു പ്രതികളും ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.