രാജ്യാന്തര കോടതി ജഡ്ജി: ഇക്കുറിയും ഇന്ത്യയുടെ സ്ഥാനാർഥി ദൽവീർ ഭണ്ഡാരി

ന്യൂയോർക്ക്∙ ഐക്യരാഷ്‌ട്ര സംഘടനയുടെ ഹേഗ് ആസ്‌ഥാനമായുള്ള രാജ്യാന്തര കോടതിയിലെ (ഐസിജെ) ഇന്ത്യയുടെ ജഡ്‌ജി സ്ഥാനാർഥി ഇക്കുറിയും ജസ്റ്റിസ് ദൽവീർ ഭണ്ഡാരി (69). ഭണ്ഡാരിയുടെ നാമനിർദേശപത്രിക ഇന്ത്യ സമർപ്പിച്ചു. നിലവിൽ അദ്ദേഹം രാജ്യന്തര കോടതിയിൽ ജഡ്ജിയാണ്.

യുഎൻ പൊതുസഭയിലും രക്ഷാസമിതിയിലും നടക്കുന്ന വോട്ടെടുപ്പിലൂടെ‌യാണു രാജ്യന്തര കോടതിയിലെ ജഡ്ജിയെ തിരഞ്ഞെടുക്കുക. 2012 ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിൽ ഫിലിപ്പീൻസിൽ നിന്നുള്ള എതിരാളിയെ തോൽപിച്ചാണു ഭണ്ഡാരി ജഡ്ജിയായത്. നിലവിൽ അദ്ദേഹത്തിനു ഫെബ്രുവരി 2018 വരെ സേവന കാലാവധിയുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാൽ ഒൻപതു വർഷത്തേക്കു കൂടി സേവനം അനുഷ്‌ഠിക്കാം. നേരത്തേ ഇന്ത്യയുടെ സുപ്രീം കോടതി ജഡ്‌ജിയായിരുന്നു.