Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന്റെ വിജയത്തിൽ ആഹ്ലാദപ്രകടനം; 15 പേർ അറസ്റ്റിൽ

ബർഹാൻപുർ (മധ്യപ്രദേശ് ) ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ പാക്കിസ്ഥാൻ വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ 15 പേരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. അറസ്റ്റിലായവരെല്ലാം യുവാക്കളാണ്.

ഞായറാഴ്ച കളി കഴിഞ്ഞ ഉടൻ മൊഹാദ് ടൗണിൽ സംഘം പ്രകടനം നടത്തി പടക്കം പൊട്ടിച്ചു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവും വിളിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവാക്കളെ റിമാൻഡ് ചെയ്തു. ഇവരെ ഖാൻദ്വാ ജില്ലാ ജയിലിലേക്കയച്ചു.