Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ടു തേടി കോവിന്ദ് കേരളത്തിലേക്കില്ല

Ramnath Kovind

ന്യൂഡൽഹി ∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി റാം നാഥ് കോവിന്ദ് വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച് കക്ഷിനേതാക്കളെ കണ്ടു വോട്ട് അഭ്യർഥിക്കും. എന്നാൽ, സന്ദർശന പരിപാടിയിൽ കേരളമുണ്ടാകില്ല.

കേരളത്തിൽ നിന്നു ബിജെപിക്ക് ഒ.രാജഗോപാലിന്റെ വോട്ടു മാത്രമാണുള്ളത്. ചെന്നൈയിൽ കോവിന്ദ് എത്തുമ്പോൾ രാജഗോപാലിനെ അങ്ങോട്ടു ക്ഷണിച്ചു കൂടിക്കാഴ്ച നടത്തിയേക്കും.