ബിജെപി എംപിക്ക് നേരെ ആക്രമണം

കൽന (ബംഗാൾ)∙ നടനും ബിജെപിയുടെ നാമനിർദേശം ചെയ്യപ്പെട്ട ലോക്സഭാംഗവുമായ ജോർജ് ബേക്കറിനും നാല് പാർട്ടി പ്രവർത്തകർക്കും ആക്രമണത്തിൽ പരുക്കേറ്റു. തൃണമൂൽ പ്രവർത്തകർ തന്റെ കാറിനു കല്ലെറിയുകയും പുറത്തിറങ്ങിയപ്പോൾ മർദിക്കുകയുമായിരുന്നുവെന്ന് എംപി പറഞ്ഞു. തലയ്ക്കു നേരെ വന്ന അടി തടഞ്ഞു. അപ്പോൾ പിന്നിൽ നിന്ന് ഇടി കിട്ടി. ബേക്കറിന് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി വിട്ടു. മറ്റു നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃണമൂലിനു സംഭവവുമായി ബന്ധമില്ലെന്നും ബിജെപിയിലെ ഉൾപ്പോരാണ് ഇതിനു പിന്നിലെന്നും മന്ത്രി സ്വപൻ ദേബ്നാഥ് പറഞ്ഞു.