ലാൻഡിങ്ങിനു തൊട്ടുമുൻപ് എമർജൻസി വാതിൽ തുറക്കാൻ യാത്രക്കാരന്റെ ശ്രമം

(ഫയൽ ചിത്രം)

റാഞ്ചി ∙ വിമാനം നിലത്തിറങ്ങുന്നതിന്റെ തൊട്ടുമുൻപു യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചതു പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാത്രി പത്തോടെ എത്തിയ ഡൽഹി – റാഞ്ചി വിമാനത്തിലെ യാത്രക്കാരനായ അഫ്താഫ് അഹമ്മദ് (32) ആണു വിമാനം നിലത്തിറങ്ങുന്നതിനു മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. ഇയാളുടെ പരാക്രമത്തിൽ നാലു യാത്രക്കാർക്കു പരുക്കേറ്റു.

വിമാനജീവനക്കാരും യാത്രക്കാരും ഏറെ പണിപ്പെട്ടാണു യുവാവിനെ കീഴടക്കിയത്. തിങ്കളാഴ്ച രാത്രി ഡൽഹിയിൽ നിന്നെത്തിയ എയർ ഏഷ്യ എയർബസ് എ–320 വിമാനത്തിന്റെ എമർജൻസി വാതിലാണു യുവാവ് തുറക്കാൻ ശ്രമിച്ചത്. ഏറെ പരിഭ്രാന്തിക്കുശേഷം വിമാനം സുരക്ഷിതമായി നിലത്തിറക്കി.