Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈന്യത്തെ പിൻവലിച്ചു; ഡാർജിലിങ്ങിൽ വീണ്ടും അക്രമം

Darjeeling-fire ഡാർജിലിങ്ങിലെ തെരുവിൽ റോന്ത് ചുറ്റുന്ന സൈന്യം (ഫയൽചിത്രം)

ഡാർജിലിങ് (ബംഗാൾ)∙ സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം ഡാർജിലിങ്ങിൽ നിന്ന് സൈന്യത്തെ പിൻവലിച്ചതിനിടയിൽ പ്രത്യേക ഗൂർഖാലാൻഡിനു വേണ്ടി സമരം നടത്തുന്നവർ അക്രമാസക്തരായി. രണ്ട് സർക്കാർ ഓഫിസുകൾ അഗ്നിക്കിരയായി. റവന്യു, പഞ്ചായത്ത് ഓഫിസുകൾക്കു നേരെ ഗൂർഖാ ജനമുക്തി മോർച്ച (ജിജെഎം) പ്രവർത്തകർ പെട്രോൾ ബോംബ് എറിയുകയായിരുന്നു.

സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം കഴിഞ്ഞ എട്ടിനാണു ക്രമസമാധാന പാലനത്തിനായി സൈന്യത്തെ ഡാർജിലിങ്ങിലേക്ക് അയച്ചത്.