കാർത്തി ചിദംബരത്തിനെതിരായ തിരച്ചിൽ നോട്ടിസിന് സ്റ്റേ

കാർത്തി ചിദംബരം

ചെന്നൈ ∙ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരമുൾപ്പെടെ അഞ്ചുപേർക്കെതിരെ പാസ്പോർട്ട് നിയമപ്രകാരം പുറപ്പെടുവിച്ച തിരച്ചിൽ നോട്ടിസ് മദ്രാസ് ഹൈക്കോടതി സെപ്റ്റംബർ നാലുവരെ സ്റ്റേ ചെയ്തു. കേന്ദ്ര സർക്കാരിന്റെ നിലപാട് സെപ്റ്റംബർ നാലിന് അറിയിക്കണമെന്നും ആവശ്യപ്പെട്ടു.

ഐഎൻഎക്സ് മീഡിയ എന്ന സ്ഥാപനത്തിനു വിദേശനാണ്യ വിനിമയച്ചട്ടങ്ങൾ മറികടന്നു പണമെത്തിക്കാൻ ചിദംബരം ധനമന്ത്രിയായിരുന്ന കാലത്തു കാർത്തി സൗകര്യമൊരുക്കിയെന്നാണു കേസ്.

കാർത്തിയുടെ സഹപ്രവർത്തകരായ സി.എൻ.ബി.റെഡ്ഡി, രവി വിശ്വനാഥൻ, മോഹനൻ രാകേഷ്, എസ്.ഭാസ്കർ രാമൻ എന്നിവരെക്കൂടി ഉൾപ്പെടുത്തിയാണു ബ്യൂറോ ഓഫ് ഇമിഗ്രേഷൻസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചത്.