ഹാർദിക് പട്ടേലും സഹായിയും പൊലീസ് കസ്റ്റഡിയിൽ

അഹമ്മദാബാദ് ∙ ഗുജറാത്തിലെ പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിനെയും അനുയായി ദിനേഷ് ബംഭാനിയയെയും മജിസ്ട്രേട്ട് കോടതി മൂന്നു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു.

നരേന്ദ്ര പട്ടേൽ എന്നൊരാൾ നൽകിയ പരാതിയുടെ പേരിലാണു പൊലീസ് ഹാർദിക് പട്ടേലിനെയും സഹായിയെയും അറസ്റ്റ് ചെയ്തത്. സംവരണപ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയ താനും കൂട്ടുകാരും ഹാർദിക് പട്ടേലിനെ കണ്ടു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഹാർദിക് ക്ഷുഭിതനായി തന്റെ മൊബൈൽഫോൺ എറിഞ്ഞുടച്ചെന്നും സ്വർണമാല തട്ടിയെടുത്തെന്നുമാണു പരാതി.