മകനെ പീഡിപ്പിക്കാതെ എന്നെ ചോദ്യം ചെയ്യൂ: ചിദംബരം

ന്യൂഡൽഹി∙ എയർ സെൽ – മാക്സിസ് കേസിൽ മകൻ കാർത്തിയെ പീഡിപ്പിക്കുന്നതിനു പകരം തന്നെ ചോദ്യം ചെയ്യാൻ മുൻ ധനമന്ത്രി പി.ചിദംബരം ആവശ്യപ്പെട്ടു. സിബിഐ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി. കാർത്തിയെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസം സിബിഐ വിളിപ്പിച്ചിരുന്നു.

പ്രതികളെയെല്ലാം പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവയ്പിച്ചെന്നും നിലപാടു സ്വീകരിച്ച കാർത്തി, സിബിഐ മുൻപാകെ ഹാജരാകാൻ വിസമ്മതിച്ചു. കാർത്തിയുടെ വാദം തള്ളിയ സിബിഐ, കേസിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണെന്ന നിലപാടിലാണ്.