‘പശുവിനോടൊപ്പം സെൽഫി’ മത്സരം

കൊൽക്കത്ത ∙ ഇനിയൊരു കൗഫിയാകട്ടെ! പശുമാഹാത്മ്യം സംബന്ധിച്ച ബോധവൽക്കരണത്തിനായി ഗോസേവാ പരിവർത്തൻ എന്ന സംഘടന നടത്തുന്ന സെൽഫി മത്സരമാണിത്. പശുവിനോടൊത്തുള്ള സെൽഫിയാണ് കൗഫി. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഗോസേവാ പരിവാർ എന്ന ആപ് ഡൗൺലോഡ് ചെയ്ത് കൗഫിയെടുത്ത് അയച്ചാൽ മതി. ഡിസംബർ 31 ആണ് അവസാന തീയതി. മത്സരത്തോടു നല്ല പ്രതികരണമാണുള്ളതെന്നും 2015ൽ ഇങ്ങനെ മത്സരം നടത്തിയപ്പോൾ 700 പേർ പങ്കെടുത്തെന്നും സംഘാടകർ പറഞ്ഞു.