പറക്കുന്നതിനിടെ പുക; വിമാനം തിരിച്ചിറക്കി

Representative Image

റാഞ്ചി∙ പറക്കലിനിടെ പുകയുയർന്നതിനെത്തുടന്ന് എയർ ഏഷ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. 140 യാത്രക്കാരുമായി ഡൽഹിക്കു തിരിച്ച വിമാനം പറന്നുയർന്ന് 20 മിനിറ്റ് കഴിഞ്ഞപ്പോൾ കാർഗോ ഭാഗത്താണു പുക കണ്ടത്. യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തെത്തിച്ചു.

വിമാനം അതീവ സുരക്ഷാ മേഖലയിലേക്കു മാറ്റി. ജൂലൈ 15നു റാ‍ഞ്ചിയിൽ നിന്നു പറന്നുയരുന്നതിനിടെ ഏയർ ഏഷ്യ വിമാനത്തിൽ പക്ഷിയിടിച്ച് എട്ട് ടർബൻ ബ്ളേഡുകൾ തകർന്നിരുന്നു.