സ്മൃതി ഇറാനി കേസ്: വിവരം നൽകിയില്ലെങ്കിൽ സ്റ്റേ നീക്കുമെന്നു കോടതി

ന്യൂഡൽഹി∙ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സ്കൂൾ വിദ്യാഭ്യാസം സംബന്ധിച്ച രേഖകൾ പരിശോധിക്കുന്നതിനു സ്റ്റേ നൽകിയതിന്റെ ആനുകൂല്യം സിബിഎസ്ഇക്ക് ഇപ്പോഴുണ്ടെങ്കിലും ആർടിഐ അപേക്ഷകനെ ഇതു സംബന്ധിച്ച വിവരങ്ങൾ അറിയിച്ചില്ലെങ്കിൽ സ്റ്റേ തുടരില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.

കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ ഉത്തരവാണ് നേരത്തേ സ്റ്റേ ചെയ്തത്. ഉത്തരവിനെതിരെ സിബിഎസ്ഇ അപ്പീൽ നൽകിയിട്ടുണ്ടോ അതോ സ്റ്റേയുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും സിബിഎസ്ഇ വിവരാവകാശ അപേക്ഷകനെ അറിയിച്ചിട്ടില്ല. അറിയിക്കാൻ നടപടിയെടുക്കുമെന്ന് ഉറപ്പാക്കാൻ സിബിഎസ്ഇയോട് ആവശ്യപ്പെട്ട കോടതി അല്ലെങ്കിൽ‍ സ്റ്റേ നീക്കുമെന്ന് മുന്നറിയിപ്പു നൽകി.