വീട്ടുകാർ വോട്ട് ചെയ്തില്ല; ആദിവാസി ബാലികയെ മാനഭംഗപ്പെടുത്തി കൊന്നു

റാഞ്ചി∙ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വീട്ടുകാർ വോട്ട് ചെയ്യാത്തതിന്റെ പേരിൽ പതിമൂന്നുകാരിയായ ആദിവാസി ബാലികയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തി. ജാർഖണ്ഡിലെ പക്കൂർ ജില്ലയിലെ ലിറ്റിപാറ ഫൂൽപഹാരിയിലാണു സംഭവം.

ജഡം ബെൽവാൽ വനമേഖലയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ലിറ്റിപാറ സ്വദേശികളായ പ്രേംലാൽ ഹൻസഡ, സഹോദരങ്ങളായ സാമുവൽ, കാത്തി, സിഷു എന്നിവരെ അറസ്റ്റ് ചെയ്തു. പ്രേംലാൽ ഹൻസഡയുടെ ഭാര്യ പഞ്ചായത്ത് മുഖ്യയായി മൽസരിച്ചപ്പോൾ പെൺകുട്ടിയുടെ കുടുംബം പിന്തുണച്ചില്ല.

ഇതാണു ഭാര്യയുടെ തോൽവിക്കു കാരണമെന്നാരോപിച്ച് എട്ടിനാണു സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. പിടിയിലായവർ കുറ്റം സമ്മതിച്ചതായി പക്കൂർ എസ്പി ശൈലേന്ദ്രകുമാർ വ്യക്തമാക്കി.