sections
MORE

18 പേർക്കൊപ്പം വരെ കഴിയേണ്ടി വന്ന രാത്രി; ചോര മരവിക്കുന്ന ക്രൂരതയ്ക്കിരയായി പെൺകുട്ടി

sarah-forsyth
SHARE

ആംസ്റ്റർഡാം∙ ഒരു നഴ്സറി ടീച്ചറാകുക എന്ന സ്വപ്നമേ കൗമാരക്കാരിയായ ബ്രിട്ടീഷ്‌ യുവതി സാറാ ഫേർസേത്തിന് ഉണ്ടായിരുന്നുള്ളു.  നഴ്‌സ്‌ ജോലിക്കു വേണ്ടി അയച്ച അപേക്ഷ തന്റെ ജീവിതത്തിന്റെ ശോഭ കെടുത്തുമെന്നു സ്വപ്നത്തിൽ പോലും അവർ കരുതിയില്ല. ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലേക്കു ജോലി തേടിപോയ സാറ വേശ്യാലയത്തിലാണ് എത്തിപ്പെട്ടത്. തോക്കിൻമുനയിൽ നിർത്തിയശേഷം യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്നു ക്രൂരമായി പീഡിപ്പിക്കപ്പെട്ടു.

ആദ്യ ദിവസം തന്നെ ഇരുപതോളം പേരാണ് സാറയെ ക്രൂരമായി മാനഭംഗപ്പെടുത്തിയത്. കണക്കില്ലാതെ ലഹരിമരുന്നു കഴിച്ചായിരുന്നു ആ ക്രൂരദിവസത്തെ സാറ‌ നേരിട്ടത്. ‘സ്ലേവ് ഗേൾ’ എന്ന സാറ ഫേർസേത്തിന്റെ പുസ്തകത്തിലാണു മനഃസാക്ഷിയെ മരവിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. നഴ്‌സ്‌ ജോലിക്കു വേണ്ടി പ്രമുഖ പത്രങ്ങളിൽ വന്ന പരസ്യം വേശ്യാലയം നടത്തുന്ന ജോണ്‍ റീസ് എന്ന ക്രിമിനലിന്റെ ബുദ്ധിയായിരുന്നു. അഭിമുഖത്തിനായി ഹാളിൽ എത്തിയപ്പോൾ തനിക്ക് ഇറങ്ങി ഓടാൻ തോന്നിയെന്നും ഇതു വേണ്ടെന്നു മനസ് പറയുന്നതായും സാറാ ഓർത്തെടുക്കുന്നു.

വിമാനത്താവളത്തിൽ വച്ചാണ് സാറ, ജോൺ റീസ് എന്നയാളെ പരിചയപ്പെടുന്നത്. അന്നു തന്നെ ചതിയിൽ റീസിന്റെ വേശ്യാലയത്തിലേക്കു സാറ തള്ളപ്പെട്ടു.  കണ്ടമാത്രയിൽ അയാൾ എന്റെ പാസ്പോർട്ട് കൈവശപ്പെടുത്തുകയും എന്റെ വായിൽ തോക്കു തിരുകുകയും െചയ്തു. ആദ്യമായി ഒരു പുരുഷനുമായി ശരീരം പങ്കിട്ടപ്പോൾ ശരീരം തളർന്നു പോയെന്നും അനിയന്ത്രിതമായി വിറച്ചുവെന്നും സാറ കുറിക്കുന്നു. ഒരു ആഴ്ച കഴിയുമ്പോൾ യുഗസ്ലോവയിൽ നിന്നുള്ള ഒരാൾക്ക് സാറയെ റീസ് വിറ്റു. നായ്കുട്ടികൾക്കൊപ്പമായിരുന്നു സാറയുടെ താമസം. അയാൾക്കു പണം ഉണ്ടാക്കാൻ വേണ്ടി 18 പേർക്കൊപ്പം വരെ ഒരു രാത്രി തനിക്കു കഴിയേണ്ടി വന്നുവെന്നും സാറ പറയുന്നു.

തുടർന്നും ചോര മരവിക്കുന്ന ക്രൂരതയാണ് സാറയ്ക്ക് നേരിടേണ്ടി വന്നത്. ചതിച്ചും ഭയപ്പെടുത്തിയും പെൺകുട്ടികളെ വേശ്യാവൃത്തിയിലേക്കു തള്ളിവിടുന്ന നിരവധി സംഘങ്ങൾ ഉണ്ട്. ഞെട്ടിക്കുന്നതാണ് ഇവരുടെ ജീവിത രീതികൾ. ലൈംഗികതയ്ക്കിടയിൽ ഒരാൾ കൊല്ലപ്പെടുന്ന ‘സ്നഫ്’ എന്ന പോൺ സിനിമയുടെ ഭാഗമായി തായ് പെൺകുട്ടിയെ ക്രൂരമായി കൊല്ലുന്നതു നിസഹായതയോടെ നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ട് സാറയ്ക്ക്. വേശ്യാവൃത്തിയിലൂടെ വൻ തുക നേടിയെടുത്തതിനു ശേഷമായിരുന്നു തായ് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

താൻ മരിക്കാൻ പോകുന്നുവെന്ന് അവൾ തിരിച്ചറഞ്ഞ നിമിഷത്തെക്കുറിച്ചും ഓർത്തെടുക്കുകയാണ് സാറ. അവളുടെ തോളില്‍നിന്നും മാംസം ചിതറുന്നതും വെടിയുണ്ട തല പിളര്‍ക്കുന്നതും പിന്നീട് അനേകം രാത്രികളില്‍ ഉറക്കം കെടുത്തിയെന്നും സാറ പറയുന്നു. മറ്റൊരിക്കല്‍ തന്നെപ്പോലെ തടവിലാക്കപ്പെട്ട് നിര്‍ബന്ധിത വേശ്യാവൃത്തിക്ക് ഉപയോഗിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ സംഘാംഗങ്ങൾ  തമ്മില്‍ വഴക്കുണ്ടാക്കിയതും ഒരാളുടെ തല അക്രമി വെട്ടിമാറ്റുന്നതും അതു നിലത്തു കിടന്നുരുളുന്നതും കാണേണ്ടി വന്നതായി ഫോർസേത്ത് ഓര്‍ക്കുന്നു.

ഈ മാസം പുറത്തിറങ്ങുന്ന ഓർമ ക്കുറിപ്പുകളുടെ പുസ്തകം ഇതിനകം തന്നെ ചർച്ചയായി കഴിഞ്ഞു. 1997 ലാണ് വേശ്യാലയത്തിൽ നിന്ന് സാറ രക്ഷപ്പെടുന്നത്. ഡച്ച് പൊലീസാണ് സാറയുടെ രക്ഷയ്ക്ക് എത്തിയത്. െപാലീസിന് മൊഴി നൽകിയതോടെ സ്വന്തം രാജ്യമായ ഹോളണ്ടിൽ നിന്ന് ബെൽജിയത്തിലേയ്ക്കു പലായനം ചെയ്യേണ്ടി വന്നു. കൊടുംക്രൂരകൃത്യത്തിനാണ് അറസ്റ്റിലായതെങ്കിലും വളരെ കുറഞ്ഞ ശിക്ഷയെ ജോൺ റീസിനും കൂട്ടാളികൾക്കും ലഭിച്ചുള്ളു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA