പ്രസംഗവിഷയം മാറി; ഹാർദിക്കിനെതിരെ കേസെടുത്തു

ജാംനഗർ (ഗുജറാത്ത്) ∙ ദുപാർപാർ ഗ്രാമത്തിൽ നടത്തിയ വിദ്യാഭ്യാസ, കാർഷിക പരിപാടിയിൽ രാഷ്ട്രീയ പ്രസംഗം നടത്തിയതിനു പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിനെതിരെ പൊലീസ് കേസ് എടുത്തു.

രാഷട്രീയതേര പരിപാടി എന്ന നിലയിലാണു സമ്മേളനത്തിന് അനുമതി തേടിയതെന്നും ഹാർദിക് അതു ലംഘിച്ചുവെന്നും അധികൃതർ പറഞ്ഞു. രണ്ടുമാസം മുൻപായിരുന്നു ചടങ്ങ്.