Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുക്കളയിൽ പുലി; ശുചിമുറിയിലൊളിച്ച് അമ്മയും മകളും

Leopard

തുമകൂരു(കർണാടക)∙ വീട്ടിൽ കയറിയ പുള്ളിപ്പുലിയിൽ നിന്നു രക്ഷതേടി അമ്മയും മകളും ശുചിമുറിയിലൊളിച്ചു. അടുക്കളയിലെത്തിയ പുലി എട്ടു മണിക്കൂറോളം വീടിനകത്തു തുടർന്നതോടെ ശുചിമുറിയുടെ പുറത്തെ ഭിത്തി പൊളിച്ചാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

നീണ്ട പരിശ്രമത്തിനു ശേഷം പുലിയെ മയക്കുവെടിവച്ചു പിടികൂടി. തുമകൂരു ജയനഗറിലാണു സംഭവം. രാവിലെ 9.15ന് അമ്മയുടെയും മകളുടെയും നിലവിളി കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്. പിന്നാലെ വനംവകുപ്പും പൊലീസും ഫയർഫോഴ്സും എത്തിയെങ്കിലും അടുക്കളയിലെ റാക്കിൽ ഒളിച്ച പുലിയെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല.

ഉച്ചയോടെ ശുചിമുറിയിൽ നിന്ന് അമ്മയെയും മകളെയും ഭിത്തി പൊളിച്ചു പുറത്തെത്തിച്ചു. വൈകിട്ട് ആറോടെ, അവശനായ പുലി റാക്കിൽ നിന്ന് ഇറങ്ങിയതോടെ ജനൽവഴി വെടിവയ്ക്കുകയായിരുന്നു. പുലിയെ ബെന്നാർഘട്ടെ വന്യജീവി സങ്കേതത്തിലേക്കു കൊണ്ടുപോയി.