Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവരത്തിയും ഈറോഡും ഉൾപ്പെടെ ഒൻപത് സ്മാർട് സിറ്റികൾ കൂടി

smart-city

ന്യൂഡൽഹി∙ വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഒൻപതു പട്ടണങ്ങൾ കൂടി കേന്ദ്രസർക്കാർ സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി. ഇതോടെ രാജ്യത്തു സ്മാർട് സിറ്റികളായി തിരഞ്ഞെടുത്ത നഗരങ്ങളുടെ എണ്ണം 99 ആയി. വിവിധ വികസന പദ്ധതികൾക്കായി ഓരോ നഗരത്തിനും 500 കോടി രൂപ നൽകും.

ഇപ്പോൾ പ്രഖ്യാപിച്ച ഒൻപതു നഗരങ്ങളിൽ മൂന്നെണ്ണം ഉത്തർപ്രദേശിൽനിന്നാണ്. ബറേലി, മൊറാദാബാദ്, സഹാറൻപുർ എന്നിവയാണവ. തമിഴ്നാട്ടിൽനിന്ന് ഈറോഡ്, ലക്ഷദ്വീപിൽനിന്നു കവരത്തി എന്നിവയാണു മറ്റു രണ്ടു നഗരങ്ങൾ. 15 നഗരങ്ങൾ സ്മാർട് സിറ്റിക്കായി അപേക്ഷിച്ചതിൽനിന്നാണ് ഇപ്പോൾ ഒൻപതെണ്ണം തിരഞ്ഞെടുത്തതെന്നു കേന്ദ്രമന്ത്രി ഹർദീപ് സിങ് പൂരി അറിയിച്ചു.