അനുമതിയില്ലാത്ത സ്പർശം സ്ത്രീയുടെ സ്വകാര്യതയിലെ കടന്നുകയറ്റം

Representative Image

ന്യൂഡൽഹി ∙ സ്ത്രീയുടെ ശരീരം അവളുടേതു മാത്രമാണെന്നും സമ്മതമില്ലാതെ ആരും അവളെ സ്പർശിക്കരുതെന്നും ഡൽഹി കോടതി. അനുമതിയില്ലാത്ത സ്പർശം സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും വ്യക്തമാക്കി. ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുപി സ്വദേശിക്ക് അഞ്ചുവർഷം ജയിൽ ശിക്ഷ വിധിച്ചാണ് അഡീഷനൽ സെഷൻസ് കോടതിയുടെ പരാമർശം.