Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയെ ഖെരാവോ ചെയ്യാൻ പുറപ്പെട്ട കർഷകർ കസ്റ്റഡിയിൽ

ബെംഗളൂരു ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി ഹുബ്ബള്ളിയിൽ അൻപതിലേറെ കർഷകർ കരുതൽ തടങ്കലിൽ. മോദിയെ ഖെരാവോ ചെയ്യാനായി ബെംഗളൂരുവിലേക്കു പുറപ്പെട്ട കർഷകരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ബസിൽ കയറ്റി ധാർവാ‍ഡിലേക്കു കൊണ്ടുപോയി. 

ഗോവയുമായുള്ള മഹാദായി നദീജല പ്രശ്നം പ്രധാനമന്ത്രി ഇടപെട്ടു പരിഹരിക്കണമെന്ന ആവശ്യവുമായാണ് ഇവർ ബെംഗളൂരുവിലേക്കു തിരിച്ചത്. ബിജെപിയുടെ പരിവർത്തന റാലി സമാപന സമ്മേളനം നടക്കുന്ന പാലസ് ഗ്രൗണ്ടിനു സമീപത്തും പ്രതിഷേധക്കാർ കടക്കാതിരിക്കാൻ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. 

related stories