രാഷ്ട്രീയപ്രവേശം: വഴികാട്ടിയത് പിണറായിയെന്ന് കമല്‍ഹാസന്‍

ചെന്നൈ ∙ രാഷ്ട്രീയത്തിലിറങ്ങുന്നതു സംബന്ധിച്ചു മനസ്സിലുണ്ടായിരുന്ന സംശയങ്ങൾ മാറിയതു കേരള മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണെന്നു കമൽ ഹാസൻ. ‘‘മുന്നോട്ടുവച്ച കാല്‍ പിന്‍വലിക്കരുതെന്നു പിണറായി പറഞ്ഞു. 

രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട ആദ്യ ഉപദേശമായിരുന്നു അത്. പിന്നീടു പല രാഷ്ട്രീയക്കാരുമായും സംസാരിച്ചു.  അവരുടെ രാഷ്ട്രീയ അനുഭവത്തെക്കുറിച്ചു മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം,’’ ആനന്ദവികടൻ വാരികയിലെ കോളത്തിൽ കമൽ കുറിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരുമായും കമൽ കൂടിക്കാഴ്ച നടത്തിയിരുന്നു.