ദിനകര പക്ഷത്തെ മുണ്ടുരിഞ്ഞുവിടണം: തമിഴ്നാട് മന്ത്രി

ടി.ടി.വി. ദിനകരൻ

ചെന്നൈ∙ വിമത നേതാവ് ടി.ടി.വി. ദിനകരന്റെ അനുയായികൾ അണ്ണാ ഡിഎംകെ പതാക ഉയർത്താൻ വന്നാൽ മുണ്ടുരിഞ്ഞു വിടണമെന്നു മന്ത്രി മണികണ്ഠന്റെ ആഹ്വാനം. പല മന്ത്രിമാരുടെയും സമനില തെറ്റിയെന്നും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും ദിനകരൻ പ്രതികരിച്ചു.

രാമനാഥപുത്തു ജയലളിത ജന്മദിനാഘോഷച്ചടങ്ങിലാണു ദിനകര വിഭാഗത്തിനെതിരെ മന്ത്രി മണികണ്ഠൻ ആഞ്ഞടിച്ചത്.