Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്യാമപ്രസാദ് ഫലകത്തിൽ കരിമഷിയൊഴിച്ചു

shyamaprasad-mukherjee പ്രസിഡൻസി യൂണിവേഴ്സിറ്റി ക്യാംപസിൽ സ്ഥിതിചെയ്യുന്ന, ശ്യാമ പ്രസാദ് മുഖർജിയുടെ പേരു കൊത്തിവച്ച ഫലകത്തിൽ കരിമഷിയൊഴിച്ച നിലയിൽ.

കൊൽക്കത്ത ∙ പ്രസിഡൻസി യൂണിവേഴ്സിറ്റി ക്യാംപസിൽ ശ്യാമപ്രസാദ് മുഖർജിയുടെ പേരു കൊത്തിവച്ച ഫലകത്തിൽ കരിമഷിയൊഴിച്ചു. സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മാസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലെനിന്റെയും അംബേദ്കറുടെയും പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കരുടെയും അടക്കം പ്രതിമകൾ തകർത്തിരുന്നു.