Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുകേഷ് അംബാനിയുടെ മകന്റെ വിവാഹം ഡിസംബറിൽ

Akash Ambani വിവാഹനിശ്ചയത്തിനിടെ ശ്ലോകയും ആകാശും

മുംബൈ ∙ ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസ് മേധാവിയുമായ മുകേഷ് അംബാനിയുടെ മകൻ ആകാശിന്റെ വിവാഹനിശ്ചയം ഗോവയിൽ നടന്നു. ധിരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ സഹപാഠിയായിരുന്ന ശ്ലോകയാണു വധു. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണു ശ്ലോക.

ശനിയാഴ്ച ഗോവയിലെ പഞ്ചനക്ഷത്ര റിസോർട്ടിൽ നടത്തിയ വിരുന്നിലാണു വിവാഹം ഉറപ്പിച്ചത്. ഡിസംബർ എട്ടിനും പന്ത്രണ്ടിനുമിടയിലാകും മുംബൈ ഒബ്റോയിലെ വിവാഹാഘോഷ ചടങ്ങുകളെന്നാണു സൂചന. റിലയൻസിന്റെ ടെലികോം സംരംഭമായ ജിയോയുടെ ബോർഡ് അംഗമാണ് ആകാശ്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ ശ്ലോക റോസി ബ്ലൂ ഫൗണ്ടേഷൻ ഡയറക്ടറാണ്.

related stories