Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഎസ്ഇ: അഞ്ച് ചോദ്യങ്ങളുമായി കോൺഗ്രസ്

cbse-leak

ന്യൂഡൽഹി∙ സിബിഎസ്ഇ ചോദ്യക്കടലാസ് ചോർച്ച മൂടിവയ്ക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു കോൺഗ്രസ്. ഈ വിഷയത്തിൽ അഞ്ചു ചോദ്യങ്ങൾ പാർട്ടി ഉന്നയിച്ചു.

പതിവുപോലെ മൂന്നു സെറ്റ് ചോദ്യക്കടലാസുകൾ അയയ്ക്കുന്നതിനു പകരം ഒരു ചോദ്യക്കടലാസ് മാത്രം അയച്ചാൽ മതിയെന്ന് എന്തിനു തീരുമാനിച്ചു?

എന്തുകൊണ്ടാണ് പരീക്ഷാമാഫിയ തഴച്ചുവളരുന്നത്?

എന്തുകൊണ്ടാണ് സിബിഎസ്ഇയുടെ മുൻ ചെയർമാന്റെ കാലാവധി പെട്ടെന്നു വെട്ടിക്കുറച്ചു പുതിയ ചെയർപഴ്സനെ നിയമിച്ചത്?

വ്യക്തമായ തെളിവ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് അക്കൗണ്ടൻസി, ഇക്കണോമിക്സ്, ഗണിതശാസ്ത്ര പേപ്പർ ചോർച്ചകൾ സിബിഎസ്ഇ നിഷേധിച്ചത്?

എന്തുകൊണ്ട് മാനവശേഷി മന്ത്രിയെയും സിബിഎസ്ഇ ചെയർപഴ്സനെയും പുറത്താക്കുന്നില്ല?