Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കറിയെച്ചൊല്ലി കത്തിക്കുത്ത്; ബാലൻ മരിച്ചു

ഹൈദരാബാദ്∙ വിവാഹ നിശ്ചയ സദ്യയിൽ കോഴിക്കറിയെ ചൊല്ലിയുണ്ടായ തർക്കത്തിലും ഏറ്റുമുട്ടലിലും ഒരു ബാലൻ കുത്തേറ്റു മരിച്ചു. മറ്റൊരു ബാലനു പരുക്കേറ്റു. ചാർമിനാറിനു സമീപം ഹുസൈനി അലാം ഭാഗത്തുള്ള വിവാഹ മണ്ഡപത്തിലായിരുന്നു സംഭവം. കോഴിക്കറി വിളമ്പാൻ വൈകുന്നതിൽ അതിഥികളിൽ ചിലർ അതൃപ്തി പ്രകടിപ്പിച്ചു. ഇതേക്കുറിച്ച് മറ്റു ചിലർ നടത്തിയ പരാമർശങ്ങളിൽ പ്രകോപിതരായ അതിഥികൾ അക്രമാസക്തരാകുകയായിരുന്നു. മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

related stories