സ്മൃതിയുടെ പിന്നാലെ പാഞ്ഞ യുവാക്കൾക്ക് കുറ്റപത്രം

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കാറിനെ മദ്യലഹരിയിൽ പിന്തുടർന്ന ഡൽഹി സർവകലാശാലയിലെ നാലു വിദ്യാർഥികൾക്കെതിരെ കുറ്റപത്രം ചുമത്തി. കഴിഞ്ഞ ഏപ്രിലിലാണു സ്മൃതിയുടെ കാറിനു പിന്നാലെ വച്ചുപിടിച്ച് ഇവർ പൊലീസിന്റെ പിടിയിലായത്. യുഎസ് എംബസിക്കു സമീപമായിരുന്നു സംഭവം. മന്ത്രിയെ അനാവശ്യമായി പിന്തുടർന്നെന്ന കുറ്റത്തിനു പുറമേ, സ്ത്രീപീഡന നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. വിദ്യാർഥികൾ ഇപ്പോ‍ൾ ജാമ്യത്തിലാണ്.