സ്ഥാനാർഥിയുടെ ബന്ധുവിനെ മാനഭംഗപ്പെടുത്തി

കൊൽക്കത്ത∙ ബംഗാളിലെ നദിയ ജില്ലയിൽ, പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിയുടെ ബന്ധുവിനെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണു ഗർഭിണിയെ ആക്രമിച്ചതിനു പിന്നിലെന്നു ബിജെപി കുറ്റപ്പെടുത്തി. തൃണമൂൽ കോൺഗ്രസിനെതിരെ മത്സരിക്കാൻ ധൈര്യം കാട്ടിയ ബിജെപി സ്ഥാനാർഥിയെ പാഠം പഠിപ്പിക്കാനാണു ക്രൂരത കാട്ടിയതെന്നും കുറ്റപ്പെടുത്തി.