ഇന്ദ്രാണിക്ക് നെഞ്ചുവേദന: ആശുപത്രിയിൽ

മുംബൈ ∙ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ വിചാരണത്തടവുകാരിയായി ബൈക്കുള വനിതാ ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജിയെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ മുംബൈയിലെ ജെജെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. രണ്ടു മാസത്തിനിടെ  രണ്ടാംതവണയാണ് ഇന്ദ്രാണിയെ ആശുപത്രിയിലാക്കുന്നത്. വിഷാദ രോഗത്തിന് അമിത അളവിൽ മരുന്നു കഴിച്ചതിനെത്തുടർന്നു കഴിഞ്ഞ ഏപ്രിലിൽ ചികിൽസ തേടിയിരുന്നു.