കർണാടകയിലെ മുന്നണി ഭരണം: ഹർജി നിരസിച്ചു

ന്യൂഡൽഹി∙ കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ എച്ച്.ഡി.കുമാരസ്വാമിയെ അനുവദിച്ച നടപടിക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു. കുമാരസ്വാമിയുടെ ജെഡിഎസ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ലെന്ന കാരണം ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണു ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ, അശോക് ഭൂഷൺ എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ച് അടിയന്തരമായി പരിഗണിക്കില്ലെന്ന് അറിയിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പരാതിയിൽ ഹർജിക്കാരൻ യഥാർഥ പേരു വെളിപ്പെടുത്തിയിട്ടില്ല. ബിജെപി 104, കോൺഗ്രസ് 78, ജെഡിഎസ് 37 എന്നിങ്ങനെയാണു കർണാടക നിയമസഭയിലെ കക്ഷിനില.