അധ്യാപകനെ തല്ലിയ കേസിൽ ജാർഖണ്ഡ് എംഎൽഎ അറസ്റ്റിൽ

റാഞ്ചി∙ അധ്യാപകനെ തല്ലിയ കേസിൽ ജാർഖണ്ഡ് എംഎൽഎയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ചക്രദർപ്പുർ അഞ്ചൽ കോളനി മിഡിൽ സ്കൂൾ അധ്യാപകൻ നിർമൽ ദുബൈക്കാണു മർദനമേറ്റത്. ശശിഭൂഷൺ സമദാണ് (ജെഎംഎം) അറസ്റ്റിലായത്.

ഭൂമി ഏറ്റെടുക്കൽ ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികൾ ആഹ്വാനം ചെയ്ത ബന്ദ് ദിവസം പ്രവർത്തിച്ച സ്കൂൾ അടയ്ക്കാൻ വിസ്സമ്മതിച്ചതിനാണു മർദനമേറ്റത്.