അമിത് ഷാ– നിതീഷ് ചർച്ച ഇന്ന്

പട്ന ∙ ബിഹാറിലെ ബിജെപി - ജനതാദൾ (യു) ഉരസലുകൾക്കിടയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിൽ ഇന്നു നടക്കുന്ന കൂടിക്കാഴ്ച നിർണായകം. എൻഡിഎ സഖ്യത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ചർച്ച സഹായകമാകുമെന്ന പ്രതീക്ഷയിലാണു ബിജെപി സംസ്ഥാന നേതൃത്വം.

ഇന്നു രാവിലെ പട്നയിലെത്തുന്ന അമിത് ഷായുടെ പ്രഭാത ഭക്ഷണവും അത്താഴവും നിതീഷിനൊപ്പമാകും. ബിഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളിലെ സീറ്റു വിഭജനമാണു ഇരു പാർട്ടികൾക്കുമിടയിൽ തർക്കവിഷയമായി നിൽക്കുന്നത്. കഴിഞ്ഞ തവണ ബിജെപിയും ജെഡിയുവും സഖ്യമില്ലാതെയാണു മൽസരിച്ചത്. നാളെ രാവിലെ അമിത് ഷാ ഡൽഹിയിലേക്കു മടങ്ങും.