ശത്രുഘ്നൻ സിൻഹയുടെ വീട്ടിൽ അബദ്ധ വെടിവയ്പ്

മുംബൈ ∙ നടനും ബിജെപി എംപിയുമായ ശത്രുഘ്നൻ സിൻഹയുടെ വസതിയിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിളിന്റെ തോക്കിൽ നിന്ന് അബദ്ധവെടി പൊട്ടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ആർക്കും പരുക്കില്ല. ജൂഹുവിലെ രാമായൺ എന്ന കെട്ടിടത്തിലെ വസതിയിൽ ശനിയാഴ്ച വൈകിട്ടാണു സംഭവം.