ഹാർദിക് പട്ടേൽ ആശുപത്രിയിലും സമരം തുടരുന്നു

അഹമ്മദാബാദ്∙ പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ 15–ാം ദിവസവും ആശുപത്രിയിലും നിരാഹാര സത്യഗ്രഹം തുടരുന്നു. കാർഷിക കടാശ്വാസവും പട്ടേൽ സമുദായത്തിനു സംവരണവും ആവശ്യപ്പെട്ടു സമരം ചെയ്യുന്ന ഹാർദിക്കിനെ ഇന്നലെ എൽജെഡി നേതാവ് ശരദ് യാദവ്, ഡിഎംകെ നേതാവ് എ.രാജ എന്നിവർ കണ്ടു പിന്തുണ അറിയിച്ചു. ഇതിനിടെ, ആരുമായും ചർച്ചയ്ക്കു തയാറാണെന്നു ഗുജറാത്ത് സർക്കാർ അറിയിച്ചു. ഹാർ‌ദിക്കുമായി ചർച്ച നടത്താൻ സർക്കാർ മുന്നോട്ടു വരാഞ്ഞതിനെതിരെ വിമർശനം ഉയർന്നിരുന്നു.