ലാലുവിന് വിഷാദരോഗം

റാഞ്ചി∙ കാലിത്തീറ്റക്കേസിൽ ജയിലിൽ കഴിയവേ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആർജെഡി നേതാവും ബിഹാർ മുൻമുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനു വിഷാദ രോഗമെന്നു മെഡിക്കൽ ബുള്ളറ്റിൻ. മനോരോഗ വിദഗ്ധന്റെ സഹായം തേടും. കാലിലെ നീരും പ്രമേഹവും ഉയർന്ന രക്തസമ്മർദവും നിയന്ത്രിക്കാനാവുന്നില്ല. ലാലുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയ മുംബൈ ആശുപത്രിയിലെ ഡോക്ടർമാരുടെ അഭിപ്രായം കൂടി ആരാഞ്ഞശേഷമാണു ചികിൽസ തുടരുന്നത്.