ഹാർദിക് പട്ടേൽ നിരാഹാരം തുടരുന്നു

അഹമ്മദാബാദ് ∙ പട്ടേൽ‌ സംവരണപ്രക്ഷോഭത്തിന്റെ ഭാഗമായി ഹാർദിക് പട്ടേൽ 18–ാം ദിവസമായ ഇന്നലെയും നിരാഹാര സമരം തുടർന്നു. ഒട്ടേറെ നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചു നിരാഹാരം അവസാനിപ്പിക്കാൻ അഭ്യർഥിച്ചിട്ടും ഹാർദിക് വഴങ്ങിയില്ല.

ഹാർദിക്കിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നതു കാത്തിരിക്കുകയാണു ബിജെപി സർക്കാരെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നു ഹാർദിക്കിനെ സന്ദർശിച്ച ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രി ഹാരിഷ് റാവത് പറഞ്ഞു. ദലിത് നേതാവ് പ്രകാശ് അംബേദ്കറും ഹാർദിക്കിനെ കണ്ടു പിന്തുണ അറിയിച്ചു.