ആയുഷ്മാൻ ഭാരതിന് വെബ്സൈറ്റും ഹെൽപ്‍‌ലൈൻ നമ്പറും

ന്യൂഡൽഹി∙ കേന്ദ്രാവിഷ്കൃത പദ്ധതിയായ ആയുഷ്മാൻ ഭാരത് – ദേശീയ ആരോഗ്യസുരക്ഷാ പദ്ധതി ഗുണഭോക്താക്കൾക്കു വേണ്ടി വെബ്സൈറ്റും ഹെൽപ്‍‌ലൈൻ നമ്പറുമായി ദേശീയ ആരോഗ്യ ഏജൻസി.

പ്രധാനമന്ത്രി ജന ആരോഗ്യയോജന എന്ന വമ്പൻ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ ഇനി 14555 എന്ന നമ്പറിൽ വിളിക്കുകയോ mera.pmjay.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കുകയോ ചെയ്താൽ മതി. അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി മുൻകൂർ ഇതു നടപ്പാക്കിയ ജില്ലാ ആശുപത്രികളിൽ ആയുഷ്മാൻ മിത്ര എന്ന പേരിൽ കോഓർഡിനേറ്റർമാരെ നിയമിച്ചിട്ടുണ്ട്.