വിമാന സുരക്ഷാ മാനദണ്ഡം തയാറാക്കും

ന്യൂഡൽഹി∙ വിമാനങ്ങളിലെ സുരക്ഷ സംബന്ധിച്ചു സമ്പൂർണ പരിശോധനയ്ക്കു വ്യോമയാന മന്ത്രാലയം മാനദണ്ഡങ്ങൾ തയാറാക്കുന്നു. 

ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിലെ സുരക്ഷാകാര്യങ്ങൾ ഉറപ്പു വരുത്താൻ സമഗ്രമായ കർമ പദ്ധതിക്കാണു ശ്രമം. അനുബന്ധ വിഭാഗങ്ങൾ ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും ത്വരിത പരിശോധനയ്ക്കു വിധേയമാക്കാനും തീരുമാനമുണ്ട്. വിമാനയാത്രയ്ക്കിടെ വായു മർദ വ്യതിയാനത്തെ തുടർന്നു യാത്രക്കാർക്കു രക്തസ്രാവമുണ്ടായ സംഭവത്തിനു പിന്നാലെയാണു നടപടി. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണു കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നിർദേശം.